പഞ്ചാംഗപരിചയം
നക്ഷത്രം,വാരം,തിഥി കരണം,നിത്യയോഗം എന്നിവ ചേര്‍ന്നതാണ് പഞ്ചാംഗം.ചന്ദ്രന്‍ ഏതു നക്ഷത്രത്തിനു നേരെ നില്‍ക്കുന്നുവോ അതാണ് അന്നത്തെ നക്ഷത്രം.നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ഗ്രഹങ്ങളുടെ പേരിലാണ് ആഴ്ചകള്‍.ചാന്ദ്ര മാസത്തിന് രണ്ടു പക്ഷം.ഒരു പക്ഷത്തിലെ ഒരു ദിവസം ഒരു തിഥി.തിഥിയുടെ പകുതി കരണം.ചാന്ദ്ര-സൗര സ്ഫുടങ്ങള്‍ ചേര്‍ന്നാല്‍ നിത്യയോഗം.
ഏവമൃക്ഷംതിഥിര്‍യോഗഃ
കരണംച ചരാചരം
വാരശ്ചേതി വിജാനീയാത്
പഞ്ചാംഗം ദൈവചിന്തകഃ (ദൈവജ്ഞകാമധേനു)
No comments:
Post a Comment